Vaathil Chaarumo (From

Vaathil Chaarumo (From"August Club")

歌手:Veetrag

时间:2020-05-11

    使用手机浏览器「扫一扫」

    在手机上保存,获得更好体验

标签
猜你喜欢的歌曲
歌词

വാതിൽ ചാരുമോ. തെന്നലേ. മെല്ലെ നീ

വാരിത്തൂകുമോ. നിറയേ നിൻ. പരിമളം

പകരുമോ. പ്രണയമാം പൂന്തേൻതുള്ളി

നുകരുമോ. ഹൃദയമാം വേനൽത്തുമ്പി

ആദ്യാംബു വീഴും പുതുമണ്ണായ് മാറി ഞാൻ

ആഴങ്ങൾ തേടും കനൽമീനു പോൽ മാറുമോ...

മാറുമോ... മാറുമോ...

പുതുമണി ചൂടി കറുകകളാടി ഏതൊരോർമ്മയിൽ

കടലല തേടി അരുവികളോടി ഏതൊരാശയിൽ

ഈ വികാരം നിൻ ചിരാതിൽ തുടുനാളമാകുമോ

ഈ പരാഗം പടർന്നെൻ ചിറകാകെ മൂടുമോ

പൊതിയൂ. മുറുകേ. സുരഭീയാമമേ...

ടുരുരുരൂ രുരുറ്റൂ. ടുരുരുറ്റുറ്റുറ്റുറ്റൂ...

ടുരുരുരൂ രുരുറ്റൂ. ടുരുരുറ്റുറ്റുറ്റുറ്റൂ...

മകരനിലാവുമിലകളുമായി കേളിയാടവേ

കുളിരണിരാവിനലസവിലാസ വേഷമൂർന്നുപോയ്.

നീ വരാതെ ഒരു കിനാവും വിരിയില്ല കൺകളിൽ

നീ തൊടാനായ് ഇതളനങ്ങും മലരായി മാറി ഞാൻ

രജനീനദിയിൽ. ഒഴുകാനണയൂ...

ടുരുരുരൂ രുരുറ്റൂ. ടുരുരുറ്റുറ്റുറ്റുറ്റൂ...

ടുരുരുരൂ രുരുറ്റൂ. ടുരുരുറ്റുറ്റുറ്റുറ്റൂ...

വാതിൽ ചാരുമോ. തെന്നലേ. മെല്ലെ നീ

വാരിത്തൂകുമോ. നിറയേ നിൻ. പരിമളം

പകരുമോ. പ്രണയമാം പൂന്തേൻതുള്ളി

നുകരുമോ. ഹൃദയമാം വേനൽത്തുമ്പി

ആദ്യാംബു വീഴും പുതുമണ്ണായ് മാറി ഞാൻ

ആഴങ്ങൾ തേടും കനൽമീനു പോൽ മാറുമോ...

മാറുമോ... മാറുമോ... മാറുമോ.

展开显示全部歌词