ധ്രുതതാളഗതിവേഗ
സമ്മോഹനം
ഹൃദന്തത്തിൽ ധിമിമേളം ആന്ദോളനം
മമ നാടിൻ ദൃതിയാർന്ന നടനോത്സവം
ഇത് തോയേ തീയാളും
അതി പോർമുഖം
തുഴതാളത്തിൽ ചീറിവരുന്നേ
ചുണ്ടൻ വള്ളങ്ങൾ
അകതാരാകേആവേശത്തിൻ
പൂര കൊടിയേറ്റം
ആലപ്പുഴയുടെ തനുവും മനവും
ഓളം തുള്ളുന്നേ
ആർപ്പോ വിളിയുടെ ആരവമുയരും
വള്ളംകളി നാള്
വള്ളംകളി മേളം കാണാൻ
ആർപ്പോ വിളി ഓളം തീർക്കാൻ
മാളോരെ കൂടെപ്പാടാൻ വാ....
പാടം ചുറ്റുംകാറ്റിനുമിന്നിത്
പോരാട്ടചൂര്.
കരയിലെ ഓരോ കരളിലുമിന്നിത് അഭിമാന പ്പോര്.
ഇഞ്ചോടിഞ്ചായ് പോരിൻ വീറിനി -
തെന്തൊരു ചേലാണ്.
ആരാ മുന്നിൽ ആരിതു നേടും
ജലരാജാവാര് ?
അക്കരയിക്കരെ ഓരോ കരയിലും
ഒരു ചോദ്യം മാത്രം
തീരമിതാകെ തീപടരുന്നു
ഒരു ചോദ്യം മാത്രം.