
时间:2025-05-14
在手机上保存,获得更好体验
കണ്മണി ഞാനിനി തഴുകാനറിയാ വിരലായ്
കൺകളിൽ കടലായി നീ അതിരായ് അഴകായ് ഒഴുകെ
നെഞ്ചുരുകണ നോവിൽ പെയ്തലിയണ നീർ നീ
എന്നുടലുയിരാമെൻ വാഴ്വിൻ നിധിയേ
കണ്ണുഴിയണ നേരം കുഞ്ഞിളമെയ്യാൽ നീ
വന്നണയുമീ നെഞ്ചം നീറാതരികേ
മൗനം പാടുമ്പോൾ താരാട്ടാകാം ഞാൻ (2 )
(കൺമണി........)
ഞാനെന്നെ തേടുന്ന കാലങ്ങളിൽ
ജീവന്റെ ആഴം നീ ചായും പോലെ
ഒരുനാളമായി നേർന്നെരിഞ്ഞുവോ
മൃദുശ്വാസമായി മാറലിഞ്ഞുവോ
തോരാതെ ഈ വാനിൽ വിങ്ങുമ്പോഴും
നീളാതെ രാവെല്ലാം നീളുമ്പോഴും
ഇടനെഞ്ചമാരെ പുൽകി മാഞ്ഞിടും
നിറകൺകളാരെ ചിമ്മിയോതിടും
ഇനിവരും പകലിൽ ഞാൻ തിരയുമി വരമായ്
ഇരവുകൾ നിറയും നിൻ ചിരിയുടെ മൊഴിയായ്
കാലമിതോ കാവലുപോൽ
ചേരുന്നേ നീയെന്നുള്ളം
(കണ്മണി...... )